കുട്ടമ്പൂർ സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി 'ഗോൾവർഷം'

കുട്ടമ്പൂർ സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി 'ഗോൾവർഷം'
കുട്ടമ്പൂർ സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി 'ഗോൾവർഷം'
Share  
എഴുത്ത്

News desk

2026 Jun 29, 07:59 AM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

​കുട്ടമ്പൂർ: സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധദിനത്തിൽ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്, വിമുക്തി, എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജാഗ്രതാസമിതി എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ഇതിന്റെ ഭാഗമായുള്ള 'വൺ മില്യൺ ഗോൾവർഷം'


പരിപാടിയുടെ ഉദ്ഘാടനം കാക്കൂർ എസ്.എച്ച്.ഒ. സജു എബ്രഹാം നിർവഹിച്ചു.

​ചടങ്ങിനോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള കൈയൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം. വിമിഷ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി. സിറാജ്, ഹെഡ്മിസ്ട്രസ് ബിന്ദു എസ്. കൃഷ്ണ, മാനേജർ ടി.കെ. രാജേന്ദ്രൻ, വി.ജി. സുരേഷ് കുമാർ, കെ. നൗഷാദ്, കെ.പി. ഹന്ന, അനുഗ്രഹ് സുധാകർ, അതിൻ ബഷർ, കൺവീനർ എം.വി. ഷൈജു തുടങ്ങിയവർ സംബന്ധിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഫ്ളാഷ്മോബ്, ഗാന-നൃത്താവിഷ്കാരം, പ്രസംഗം, പോസ്റ്റർരചന, ബോധവത്കരണ ക്ലാസ് എന്നിവയും അരങ്ങേറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK