ലഹരിക്കെതിരേ വിപുലമായ പ്രചാരണവുമായി കിഴക്കോത്തും നന്മണ്ടയും

ലഹരിക്കെതിരേ വിപുലമായ പ്രചാരണവുമായി കിഴക്കോത്തും നന്മണ്ടയും
ലഹരിക്കെതിരേ വിപുലമായ പ്രചാരണവുമായി കിഴക്കോത്തും നന്മണ്ടയും
Share  
എഴുത്ത്

News desk

2026 Jun 29, 07:58 AM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

കൊടുവള്ളി: കേരളസർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൂലായ് ഒന്നിന് എളേറ്റിൽ വട്ടോളി അങ്ങാടിയിൽ ലഹരിവിരുദ്ധറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. വൈകീട്ട് മൂന്നിന് കാഞ്ഞിരമുക്കിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ അണിനിരക്കും. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകുന്ന റാലി എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻഡിൽ സമാപിക്കും.


​പരിപാടിയുടെ വിജയത്തിനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി. സുബൈർ ചെയർമാനായും, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ ജസിയ വർക്കിങ് ചെയർമാനായും, വാർഡംഗം വി.എം. മനോജ് കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി രൂപവത്‌കരണ യോഗം സി. സുബൈർ ഉദ്ഘാടനം ചെയ്യുകയും ജസിയ അധ്യക്ഷത വഹിക്കുകയും ചെയ്തു.

നന്മണ്ടയിൽ 'വൺ മില്യൺ ഗോൾ'


​ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി നന്മണ്ട എ.യു.പി. സ്കൂൾ വിദ്യാർഥികൾ 'ഓപ്പറേഷൻ തൂഫാൻ വൺ മില്യൺ ഗോൾ' സംഘടിപ്പിച്ചു. പുസ്‌തകവും വായനയും കളികളുമാണ് യഥാർത്ഥ ലഹരിയെന്ന സന്ദേശം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി സീനിയർ അധ്യാപകൻ പ്രവീൺ ശിവപുരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപിക പി.എൻ. രേഖ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ. നിലീന, യു.കെ. റെയ്ഷ, ബി. മഞ്ജുകൃഷ്‌ണ, സി.കെ. ഷജിൽകുമാർ, കെ. ശ്രീരശ്മി എന്നിവരുടെ സാന്നിധ്യത്തിൽ എം. വിഷ്ണു‌ദാസ്, കെ. ഋഷികേഷ്, അഖില പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK