തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്ത് കൃഷിഭവന്റെയും കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ കല്പിനി പുഷ്‌പഗിരി അഗ്രോ ഗാർഡനിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
വിവിധയിനം മികച്ച നടീൽവസ്തുക്കളുടെ വലിയൊരു ശേഖരമാണ് ചന്തയിൽ വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജെയിംസ് സെബാസ്റ്റ്യൻ, നിസാറ ബീഗം, അയിഷാബി ഷിയാസ്, കൃഷിഓഫീസർ റ്റിൻസി ടോം, ആദർശ് ജോസഫ്, റോയ് ആക്കേൽ, മേരി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിയിൽ, ഷീബാ റോയ്, വിനോദ് മഞ്ഞപ്പാറ, ജോസ് പുലക്കുടി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































