കോടഞ്ചേരി പതങ്കയത്ത് പുഴയിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുന്നു; അപകടം വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ

കോടഞ്ചേരി പതങ്കയത്ത് പുഴയിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുന്നു; അപകടം വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ
കോടഞ്ചേരി പതങ്കയത്ത് പുഴയിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിനായി തിരച്ചിൽ തുടരുന്നു; അപകടം വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ
Share  
എഴുത്ത്

News desk

2026 Jun 28, 03:55 PM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

കോഴിക്കോട്: വയനാട്ടിൽ നിന്നെത്തിയ കർണാടക സ്വദേശികളായ വിനോദ സഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട സംഭവത്തിൽ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. വിനോദസഞ്ചാര കേന്ദ്രമായ കോടഞ്ചേരി ആനക്കാംപൊയിലിൽ പതങ്കയം ഭാഗത്താണ് ഇന്നലെ വൈകീട്ടോടെ അപകടമുണ്ടായത്. വിനോദ സഞ്ചാരികൾക്കൊപ്പം ഗൈഡായി എത്തിയതായിരുന്നു മലപ്പുറം കീഴിശ്ശേരി സ്വദേശിയായ ഷിബിൽ. 11 അംഗ സംഘമാണ് പതങ്കയത്ത് എത്തിയത്. പുഴയിൽ ഇറങ്ങിയ സമയത്ത് പെട്ടെന്ന് മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു.


ഇവർ മുങ്ങിത്താഴുന്നത് കണ്ട ഷിബിൽ രക്ഷപ്പെടുത്താനായി പുഴയിലേക്ക് എടുത്തുചാടി. പിന്നീട് വിവരം അറിഞ്ഞെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും അപകടത്തിൽപ്പെട്ടവരെ കരക്കെത്തിച്ചെങ്കിലും ഷിബിലിനെ കണ്ടെത്താൻ സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഇന്നലെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ ഏഴോടെയാണ് പുനരാരംഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളിൽ ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK