അപായ ഭീഷണിയുയർത്തിയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കാൻ തുടങ്ങി

അപായ ഭീഷണിയുയർത്തിയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കാൻ തുടങ്ങി
അപായ ഭീഷണിയുയർത്തിയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കാൻ തുടങ്ങി
Share  
എഴുത്ത്

News desk

2026 Jun 28, 09:35 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

പേരാമ്പ്ര: ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തുള്ള പേരാമ്പ്ര പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങി. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടം കടുത്ത അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും ഇത് പൊളിച്ചുനീക്കാനുള്ള നടപടികൾ നീണ്ടുപോവുകയായിരുന്നു. കോഴിക്കോട്ടെ ഹംസക്കോയ ആൻഡ് കമ്പനിയാണ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറെടുത്തിരിക്കുന്നത്. ജൂലൈ 22-നകം പ്രവൃത്തി പൂർത്തിയാക്കാനാണ് കരാറുകാരന് നൽകിയിരിക്കുന്ന നിർദേശം.


​നഗരമധ്യത്തിൽ വടകര റോഡ് കവലയ്ക്ക് സമീപം സംസ്ഥാന പാതയോരത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. എപ്പോഴും ജനത്തിരക്കേറിയ ഈ മേഖലയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീഴുന്നത് വലിയ ഭീഷണിയായിരുന്നു. പലയിടത്തും വാർപ്പിന്റെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞവർഷം കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന് കമ്പി താഴേക്ക് വീണ് ഒരു തമിഴ്‌നാട് സ്വദേശി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.


​നാലു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമാണ് അവസാനമായി കച്ചവടമുണ്ടായിരുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് എൻജിനിയറിങ് വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, ബലപ്പെടുത്തി ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പഞ്ചായത്ത് ഒരിക്കൽക്കൂടി പരിശോധിച്ചിരുന്നു. എന്നാൽ പൊളിച്ചുനീക്കാൻ തന്നെ വീണ്ടും നിർദേശം ലഭിച്ചതോടെ കഴിഞ്ഞവർഷം ഭരണസമിതി ഇതിനായി തീരുമാനമെടുക്കുകയും വാടകക്കാർക്ക് ഒഴിഞ്ഞുപോവാനുള്ള നോട്ടീസ് നൽകുകയുമായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK