വികസനപ്രവൃത്തികളുടെ മെല്ലെപ്പോക്കിന് പരിഹാരം വേണം: എം.എൽ.എ.മാർ

വികസനപ്രവൃത്തികളുടെ മെല്ലെപ്പോക്കിന് പരിഹാരം വേണം: എം.എൽ.എ.മാർ
വികസനപ്രവൃത്തികളുടെ മെല്ലെപ്പോക്കിന് പരിഹാരം വേണം: എം.എൽ.എ.മാർ
Share  
എഴുത്ത്

News desk

2026 Jun 28, 09:32 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

കോഴിക്കോട്: ജില്ലയിലെ വികസനപ്രവൃത്തികളുടെ മെല്ലെപ്പോക്കിന് അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിശ്ചിത കാലപരിധി കഴിഞ്ഞിട്ടും പല പ്രവൃത്തികളും പാതിവഴിയിലാണ്. റോഡ് നിർമാണം പൂർത്തിയാകാത്തത് വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ടെന്നും ജലവിതരണ പദ്ധതികളും വിദ്യാലയങ്ങളുടെ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. വീഴ്ചവരുത്തുന്ന കരാറുകാരെ മാറ്റുന്നത് പരിഗണിക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.


​എന്നാൽ കരാറുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്ഥലമേറ്റെടുപ്പിലെ താമസം, തൊഴിലാളിക്ഷാമം, നിർമാണവസ്തുക്കളുടെ ലഭ്യതക്കുറവ്, മഴ എന്നിവയാണ് പ്രവൃത്തികൾ വൈകാൻ കാരണമെന്ന് അധ്യക്ഷതവഹിച്ച ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. പ്രത്യേക യോഗങ്ങൾ ചേർന്ന് ഇതിന് പരിഹാരം കാണുമെന്നും കളക്ടർ വ്യക്തമാക്കി.


​വടകര റവന്യൂ ടവർ നിർമാണത്തിലെ സാങ്കേതികതടസ്സം നീക്കണമെന്ന് കെ.കെ. രമ എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു. പ്രദേശം സന്ദർശിച്ച് ഇതിൽ തുടർനടപടികളെടുക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. കൊടുവള്ളി മണ്ഡലത്തിൽ കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കിയില്ലെന്നും കണക്ഷൻ നൽകിയിട്ടും വെള്ളം ലഭിക്കുന്നില്ലെന്നും പി.കെ. ഫിറോസ് എം.എൽ.എ. ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തികൾ വൈകാതെ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.


​ഭരണാനുമതി ലഭിച്ച 23 നവകേരള സദസ്സ് പ്രവൃത്തികളിൽ 18 എണ്ണം ആരംഭിച്ചതായും ഒരെണ്ണം പൂർത്തീകരിച്ചതായും യോഗം വിലയിരുത്തി. ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, എ.ഡി.എം. കെ. ഷറീന, ജില്ലാ പ്ലാനിങ് ഓഫീസർ പി.ആർ. രത്തേഷ് എന്നിവരും സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK