കോഴിക്കോട്: കാഴ്ചപരിമിതിയുള്ളവർ സീബ്രാ ലൈനിൽ എത്തിയാൽ റോഡ് മുറിച്ചുകടക്കാൻ സഹായകമാകുംവിധം പ്രത്യേക അലാം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡും കോഴിക്കോട് കോർപ്പറേഷന്റെ സമന്വയ പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച ഹെലൻകെല്ലർ ദിനാചരണവും കാഴ്ചയില്ലാത്ത വനിതകളുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് എൻജിനിയർമാരുമായി ആലോചിച്ച് രണ്ടിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ്, കൗൺസിലർ മുനീർ, കെ.എം. അബ്ദുൽ ഹക്കീം, ടി. സുനിൽ, ബി. വിനോദ്, കെ. വിജയകുമാരി, എം. സീനത്ത്, ജി. മണികണ്ഠൻ, വി. സത്യൻ, എ.കെ. ശുഭ, ഡോ. എസ്.കെ. ബീനാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കംപ്യൂട്ടർ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കാഴ്ചപരിമിതരായ വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വനിതാ ഭാരവാഹികളെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























