ആലത്തൂർ: നിന്നുകൊണ്ട് പറയുന്ന വാക്ക് ഇരിക്കുമ്പോഴേക്കും മാറ്റിപ്പറയുന്നയാളാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ് കുറ്റപ്പെടുത്തി. ആലത്തൂരിൽ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളംകളിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നോട് ഒരുകാരണവശാലും കൊടുക്കില്ല എന്ന് പറഞ്ഞത് വേറെ അവധിയുടെ കാര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അത് ഏത് അവധിയാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
മുൻപ് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നാണ് ബി.ജെ.പി. പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് സീറ്റ് കിട്ടിയപ്പോൾത്തന്നെ ലീഗിനെയും കോൺഗ്രസിനെയും കൂട്ടി ബി.ജെ.പി. ഭരണം തുടങ്ങി. പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ അംഗീകരിച്ചിട്ടും മൂന്നരവർഷം എൽ.ഡി.എഫ്. സർക്കാർ മാറ്റിവെച്ച കാര്യമാണ് വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിവിഷയം. അന്ന് നികുതിപ്പണം ഖജനാവിൽനിന്ന് ഡിസ്റ്റിലറികളിലേക്ക് ഒഴുകുമെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. നിയമസഭയിലോ മന്ത്രിസഭയിലോ എത്താതെ നേരെ നികുതിയിളവ് ബജറ്റിലെത്തിച്ചതിന് പിന്നിലെ ഉത്തേജക ഔഷധം എന്താണെന്നും എത്ര കിട്ടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഭരണത്തിൽ രാജ്യത്തെ യുവാക്കൾ അസംതൃപ്തരാണെന്ന് തെളിയിക്കുന്ന മുന്നേറ്റങ്ങളാണ് എങ്ങും കാണുന്നതെന്നും അതിനൊപ്പം എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യുമുണ്ടാകുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























