അടൂർ: പരീക്ഷയിലെ മാർക്കുകൾക്കപ്പുറം സമൂഹത്തിന് മാതൃകയായി നല്ല മനുഷ്യരായി വളരുന്നതാണ് യഥാർഥ വിജയമെന്ന് യുവജനക്ഷേമ കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു. സഹജീവികളോട് ദയയും കരുണയുമുള്ള പൗരന്മാർ ഉണ്ടാകുന്നതാണ് നാടിന് ഏറ്റവും പ്രധാനം. ഇന്നത്തെ തലമുറയ്ക്ക് ഇത്തരത്തിൽ വളർന്നുവരാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.യു. അടൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'പ്രൗഡ് അടൂർ 2026 പ്രതിഭാസംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനിൽ ബിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അഡ്വ. സി.വി. ശാന്തകുമാർ എം.എൽ.എ., കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഡോ. അലോഷ്യസ് സേവിയർ എന്നിവരും സംസ്ഥാന ഭാരവാഹികളായ ഫെനി നൈനാൻ, നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതക്കൽ, തൗഫീഖ് രാജൻ, ലിനറ്റ് മെറിൻ എബ്രഹാം, അഘോഷ് വി. സുരേഷ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, അനന്തഗോപൻ തോപ്പിൽ, ബി. ജെറിൻ, നുബിൻ ബിനു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























