'കലാച്ചി - സിൻ' വിവാദം: എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ. മീര

'കലാച്ചി - സിൻ' വിവാദം: എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ. മീര
'കലാച്ചി - സിൻ' വിവാദം: എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ച് കെ.ആർ. മീര
Share  
എഴുത്ത്

News desk

2026 Jun 27, 09:03 PM
r
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
S

കോഴിക്കോട്: 'കലാച്ചി' എന്ന നോവലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാഹിത്യ മോചനം ആരോപിച്ചുള്ള വിവാദങ്ങളിൽ എഴുത്തുകാരി ഹരിത സാവിത്രിക്ക് വക്കീൽ നോട്ടീസ് അയച്ചതായി പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ മീര തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഹരിത സാവിത്രി ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന് മുന്നിൽ തനിക്ക് വലിയ രീതിയിലുള്ള അവമതിപ്പ് ഉണ്ടാക്കിയെന്നും, അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇവയെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും അവർ വ്യക്തമാക്കി. നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നിശ്ചിത സമയത്തിനകം ഹരിത സാവിത്രി നടപ്പിലാക്കാത്ത പക്ഷം നീതിക്കായി കോടതിയെ സമീപിക്കുമെന്നും, നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം ബാക്കി വിവരങ്ങൾ പങ്കുവെക്കാമെന്നും കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


​കെ.ആർ. മീരയുടെ 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകളുടെ പ്രമേയങ്ങൾ തമ്മിൽ വലിയ സാമ്യമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടന്നിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലകളിലേക്ക് പോകുന്ന യുവതികളുടെ പോരാട്ടമാണ് ഇരു നോവലുകളുടെയും അടിസ്ഥാന പ്രമേയം. ഹരിതയുടെ 'സിൻ' 2022-ലും മീരയുടെ 'കലാച്ചി' പുസ്തക രൂപത്തിൽ 2025-ലുമാണ് പുറത്തിറങ്ങിയത്. ഇതിനിടെ 'ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ' എന്ന തലക്കെട്ടോടെ മറ്റൊരു രാജ്യത്തേക്ക് കഥ പറിച്ചുനടുകയും രാത്രിയെ പകലാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഹരിത ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് കെ.ആർ. മീരയെ ലക്ഷ്യം വെച്ചുള്ളതാണെന്ന വിലയിരുത്തലുണ്ടായി.


​ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കെ.ആർ. മീരയും രംഗത്തെത്തിയിരുന്നു. 'കലാച്ചി' പുസ്തക രൂപത്തിൽ വരുന്നത് 2025-ലാണെങ്കിലും 2020 നവംബർ 16 മുതൽ തന്നെ അത് മാധ്യമങ്ങളിലൂടെ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നുവെന്ന് മീര ചൂണ്ടിക്കാട്ടി. പലരും ഈ വസ്തുത ബോധപൂർവ്വം മറച്ചുവെക്കുകയാണെന്നും, 2020-ൽ പ്രസിദ്ധീകരണം തുടങ്ങിയ ഒരു നോവൽ 2022-ൽ മാത്രം പുറത്തിറങ്ങിയ ഒരു കൃതിയിൽ നിന്ന് എങ്ങനെ ആശയം ഉൾക്കൊള്ളുമെന്നും അതോ തിരിച്ചാണോ സംഭവിച്ചിരിക്കുക എന്ന് വായനക്കാർ ചിന്തിക്കണമെന്നും മീര ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK