കോഴിക്കോട്: ഈ വർഷത്തെ കീം (KEAM) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് റാങ്ക് പട്ടികയിൽ ആകെ 79,717 വിദ്യാർത്ഥികളാണ് ഇടംനേടിയത്. എൻജിനീയറിങ് വിഭാഗത്തിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും സ്വന്തമാക്കി. ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശികളായ വിനായകൻ നാരായണൻ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. ആകെ 26,943 പേരാണ് ഫാർമസി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വലിയ തയ്യാറെടുപ്പുകളോടെ, യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ സമയബന്ധിതമായാണ് പരീക്ഷ പൂർത്തിയാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ആകെ 192 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്. കേരളത്തിൽ മാത്രം 95,016 പേർ പരീക്ഷയ്ക്ക് ഹാജരായിരുന്നു. സി.ബി.എസ്.ഇ (CBSE) പുനർമൂല്യനിർണ്ണയ ഫലം വരാൻ വൈകിയതിനെ തുടർന്ന് ഏതാനും കുട്ടികൾക്ക് മാർക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്യാൻ സമയം അനുവദിക്കേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം അല്പം നീണ്ടുപോയതെന്ന് മന്ത്രി വിശദീകരിച്ചു. എൻജിനീയറിങ് പരീക്ഷ എഴുതിയ 96,750 പേരിൽ 79,717 പേർ യോഗ്യത നേടിയിട്ടുണ്ട്. റാങ്ക് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ റോഷൻ രാജുവിനെയും ധ്യാൻ തേജിനെയും മന്ത്രി ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് സമർപ്പിക്കുന്നതിനായി രണ്ടുതവണ സമയം നീട്ടി നൽകിയതായും പരമാവധി സാവകാശം എല്ലാവർക്കും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്താകെ സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയത്തിൽ 13 ശതമാനത്തോളം ഫലം കൂടി പുറത്തുവരാനുണ്ടെങ്കിലും അതിൽ വളരെ കുറഞ്ഞ ശതമാനം കുട്ടികൾ മാത്രമാണ് കേരളത്തിൽ നിന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















_h_small.png)




