താമരശ്ശേരിയിൽ ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസ് പിടിയിൽ

താമരശ്ശേരിയിൽ  ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസ് പിടിയിൽ
താമരശ്ശേരിയിൽ ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസ് പിടിയിൽ
Share  
എഴുത്ത്

News desk

2026 Jun 27, 11:56 AM
SAMUDRA
r
kkn
mod
ln
nis
jj
SR

താമരശ്ശേരി: താമരശ്ശേരിയിൽ ഒൻപത് ഗ്രാമിലധികം മാരക ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. താമരശ്ശേരിക്കടുത്ത് പള്ളിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തു റഹ്മാനെയാണ് താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.


പള്ളിപ്പുറത്തെ വാടക വീട്ടിൽ എക്സൈസ് സംഘം നടത്തിയ അടിയന്തര പരിശോധനയിലാണ് 9.319 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്. ഇയാൾ അടുത്തിടെയാണ് ഈ പ്രദേശത്ത് മുറി വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, പ്രിവന്റിവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ലതമോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ. മുഹമ്മദ് ഷാഹുൽ, അതുൽ, എക്സൈസ് ഡ്രൈവർ വി.കെ. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK