ലഹരിക്കെതിരെയുള്ള വലിയ ജനകീയ മുന്നേറ്റമായി 'ഓപ്പറേഷൻ തൂഫാൻ' മാറി: മന്ത്രി എ.പി. അനിൽകുമാർ

ലഹരിക്കെതിരെയുള്ള വലിയ ജനകീയ മുന്നേറ്റമായി 'ഓപ്പറേഷൻ തൂഫാൻ' മാറി: മന്ത്രി എ.പി. അനിൽകുമാർ
ലഹരിക്കെതിരെയുള്ള വലിയ ജനകീയ മുന്നേറ്റമായി 'ഓപ്പറേഷൻ തൂഫാൻ' മാറി: മന്ത്രി എ.പി. അനിൽകുമാർ
Share  
എഴുത്ത്

News desk

2026 Jun 27, 09:02 AM
SAMUDRA
r
kkn
mod
ln
nis
jj
SR

കോഴിക്കോട് ബീച്ച് റോഡിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫൺ റൺ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു റവന്യൂമന്ത്രി എ.പി. അനിൽകുമാർ. കേരളത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയൊരു ജനകീയ മുന്നേറ്റമായി ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' മാറിയെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ ഉറവിടം മുതൽ അതിന്റെ അവസാന കണ്ണി വരെ കണ്ടെത്തി ലഹരിമാഫിയയെ പൂർണ്ണമായും തുടച്ചുനീക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും ഇതിന് പൊതുജനങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


​ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ. പ്രവീൺകുമാർ എം.എൽ.എ. ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൺ റണ്ണിൽ ഓടുന്നവർക്കുള്ള ജേഴ്സിയുടെ പ്രകാശനം മേയർ ഒ. സദാശിവൻ നിർവഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, നോർത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. ഗോപകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻ.എസ്.എസ്. കോഡിനേറ്റർ ഫസീൽ അഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.


​കാലിക്കറ്റ് സർവകലാശാലാ ജില്ലാ എൻ.എസ്.എസ്. സെല്ലിന്റെ സഹകരണത്തോടെയാണ് ഈ ഫൺ റൺ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണമുയർത്തി നടന്ന കൂട്ടയോട്ടത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ്. വൊളന്റിയർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പൊതുജനങ്ങൾ പങ്കാളികളായി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK