കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്; അപകടം യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ

കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്; അപകടം യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ
കോഴിക്കോട് ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതര പരിക്ക്; അപകടം യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ
Share  
എഴുത്ത്

News desk

2026 Jun 26, 02:22 PM
SAMUDRA
r

കോഴിക്കോട് : വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെ യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കുട്ടിയെ റെയിൽവേ പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് തെറിപ്പിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ.


​തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റെയിൽവേ ട്രാക്കിൽ കിടക്കുന്ന നിലയിൽ ആദ്യം കണ്ടത് നാട്ടുകാരാണ്. ഉടൻ തന്നെ ഇവർ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീടെങ്കിലും അപകടസമയത്ത് കുട്ടി എന്തിനാണ് ട്രാക്കിലേക്ക് എത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK