വടകര : അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 'തൂഫാൻ' ജില്ലാതല ലഹരിവിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു. വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ റൂറൽ എസ്.പി. മെറിൻ ജോസഫ് റാലി ഫ്ളാഗ് ഓഫ് ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ചടങ്ങിന്റെ ഭാഗമായി ഫാർ വാരിയേഴ്‌സിനുള്ള ബാഡ്‌ജ് വിതരണം ആർ.ഡി.ഒ. കെ.കെ. പ്രസീൽ നിർവഹിച്ചു. നർക്കോട്ടിക് ഡിവൈ.എസ്.പി. ടി. ഉത്തംദാസ് പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജുൽകുമാർ, വടകര ഡിവൈ.എസ്.പി. കെ. സനിൽകുമാർ, ഇൻസ്പെക്ടർ എ.വി. ദിനേശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജനപ്രതിനിധികളും വിവിധ സംഘടനകളുടെ പ്രതിനിധികളും അണിനിരന്ന റാലി സാംസ്കാരിക ചത്വരത്തിൽനിന്ന് ആരംഭിച്ച് അഞ്ചുവിളക്ക്-എടോടി വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. റാലിയുടെ ഭാഗമായി സുംബ ഡാൻസ്, കളരിപ്പയറ്റ്, ഫ്ളാഷ്‌മോബ് എന്നിവയും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















