കുറ്റിക്കടവ് പാലം നിർമാണം: എം.എൽ.എ.യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

കുറ്റിക്കടവ് പാലം നിർമാണം: എം.എൽ.എ.യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
കുറ്റിക്കടവ് പാലം നിർമാണം: എം.എൽ.എ.യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
Share  
എഴുത്ത്

News desk

2026 Jun 26, 07:53 AM
SAMUDRA
r

മാവൂർ : നിയമസഭയിൽ മുഖ്യമന്ത്രി കുറ്റിക്കടവ് പാലത്തിനായി 10 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ എം.എ. റസാഖ് എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കുറ്റിക്കടവ് പ്രദേശത്തുകാരുടെ രണ്ടുപതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനാണ് ഈ പ്രഖ്യാപനത്തോടെ വിരാമമായത്. പ്രദേശത്തെത്തിയ എം.എൽ.എ.ക്ക് നാട്ടുകാർ വലിയ സ്വീകരണമാണ് നൽകിയത്. തുടർന്ന് പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ബ്രിഡ്‌ജസ് നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ ഇ.ജി. വിശ്വപ്രകാശ്, ബ്രിഡ്ജസ് കോഴിക്കോട് എക്സ‌ിക്യൂട്ടീവ് എൻജിനിയർ സി.എസ്. അജിത്ത്, സബ് ഡിവിഷണൽ അസി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.വി. ഷിനി എന്നിവരുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി.


​പാലത്തിന്റെ നിർമാണം എത്രയുംപെട്ടെന്ന് പൂർത്തീകരിക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളതെന്നും അതിനായി എല്ലാ സഹായവും ലഭ്യമാക്കുമെന്നും എം.എൽ.എ. ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. നിലവിലുള്ള പഴയ പാലത്തിന് സമീപത്തുകൂടിയാണ് പുതിയ പാലം നിർമിക്കുക. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും റവന്യൂവകുപ്പ് ഭൂമിയേറ്റെടുക്കുന്ന പ്രവൃത്തി പൂർത്തിയാക്കി സ്ഥലമുടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അസി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.വി. ഷിനി അറിയിച്ചു.


​ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് മാങ്ങാട്ട് അബ്‌ദുൽ റസാഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. അപ്പുകുഞ്ഞൻ, മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അഹമ്മദ്, പഞ്ചായത്ത് പ്രസിഡൻ്റ് സി. മുനീറത്ത്, വാർഡ് മെമ്പർ മുനീറ, എം. ഇസ്‌മായിൽ, വി.എസ്. രഞ്ജിത്ത്, ടി. രഞ്ജിത്ത്, ടി. ഉമ്മർ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK