ഫറോക്ക് : സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിൽ പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഫറോക്ക് എ.സി.പി. എ. പ്രേംജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഷിഹാബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തുകയും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ പ്രത്യേക ലഹരി വിരുദ്ധ പഞ്ചും (പ്രതിജ്ഞ) നടത്തി.
കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ. ഭക്തവത്സലൻ, ഫറോക്ക് നഗരസഭ ഉപാധ്യക്ഷൻ ഷബീറലി, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ഗണേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇൻസ്പെക്‌ടർമാരായ സി. ലതീഷ്, സുഭാഷ് ബാബു, ശ്രീകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ താരബാബു, പ്രധാന അധ്യാപകൻ കെ.പി. സ്റ്റിവി എന്നിവരും ബേപ്പൂർ മണ്ഡല പരിധിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും സബ് ഇൻസ്പെക്ടർമാരും ബോധവത്കരണ പരിപാടിയുടെ ഭാഗമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















