ദുർഗന്ധം വ്യാപിച്ചതോടെ വീണ്ടും തിരച്ചിലുമായി നാട്ടുകാർ; ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റെ മൃതദേഹം ജീർണിച്ച നിലയിൽ

ദുർഗന്ധം വ്യാപിച്ചതോടെ വീണ്ടും തിരച്ചിലുമായി നാട്ടുകാർ; ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റെ മൃതദേഹം ജീർണിച്ച നിലയിൽ
ദുർഗന്ധം വ്യാപിച്ചതോടെ വീണ്ടും തിരച്ചിലുമായി നാട്ടുകാർ; ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റെ മൃതദേഹം ജീർണിച്ച നിലയിൽ
Share  
എഴുത്ത്

News desk

2026 Jun 26, 07:49 AM
SAMUDRA
r

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ്(74) വീടിന് സമീപത്തെ വനമേഖലയിലെ പുഴക്കരയിലുള്ള മരച്ചുവട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.


നാല് ദിവസം മുൻപ് ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പുഴക്കര കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. തുടർന്നാണ് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK