ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി രമേശ് ചെന്നിത്തല
Share  
എഴുത്ത്

News desk

2026 Jun 25, 11:40 AM
SAMUDRA
r

എറണാകുളം :സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെയുള്ള ശക്തമായ കാമ്പെയ്നായ 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് തുടക്കമായതായി രമേശ് ചെന്നിത്തല എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി. പെരുമ്പാവൂരിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് പ്രതിയും താമസിച്ചിരുന്നതെന്നും, ഇത് ലഹരി മാഫിയയുടെ കുശാഗ്ര ബുദ്ധിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കാസർകോട്ടെ മിഠായി ഫാക്ടറി:

കർണാടകയിൽ നിന്നുള്ള സഹായത്തോടെ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി കലർന്ന മിഠായികൾ വൻതോതിൽ നിർമ്മിച്ചിരുന്ന കാസർകോട്ടെ നിർമ്മാണ ഫാക്ടറി പോലീസ് പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.


വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ഈ പോരാട്ടത്തിന്റെ ഭാഗമാകും.


തൂഫാൻ വാരിയേഴ്സ് (Toofan Warriors): നടൻ മോഹൻലാലാണ് ആദ്യ 'തൂഫാൻ വാരിയർ'. ഇന്ന് വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC), എൻ.സി.സി (NCC), മാധ്യമപ്രവർത്തകർ എന്നിവരടക്കം എല്ലാവരും 'തൂഫാൻ വാരിയേഴ്സ്' ആയി മാറി ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


മദ്യനയം: യു.ഡി.എഫിന്റെ പുതിയ മദ്യനയം ഉൾപ്പെടെയുള്ള മുന്നോട്ടുള്ള രാഷ്ട്രീയ തീരുമാനങ്ങൾ യു.ഡി.എഫ് മുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

samudra-beena
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK