181 തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി

181 തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി
181 തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു; സർക്കാരിന് തിരിച്ചടി
Share  
എഴുത്ത്

News desk

2026 Jun 25, 09:19 AM
SAMUDRA
r

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസിൽദാർമാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) സ്റ്റേ ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവാണ് ട്രൈബ്യൂണൽ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. പൊതു സ്ഥലംമാറ്റത്തിനുള്ള നടപടിക്രമങ്ങൾ ഔദ്യോഗികമായി പുരോഗമിക്കുന്നതിനിടയിൽ, നിലവിലുള്ള മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ഈ ഉത്തരവ് ഇറക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രൈബ്യൂണലിന്റെ അടിയന്തര നടപടി.


​സ്ഥലംമാറ്റത്തിന് മുന്നോടിയായി കരട് പട്ടിക പ്രസിദ്ധീകരിക്കുകയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആരായുകയോ ചെയ്യാതെ, തിടുക്കപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. അതേസമയം, സംസ്ഥാനത്തെ മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസവും രക്ഷാപ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ അടിയന്തര സ്ഥലംമാറ്റം നടത്തിയത് എന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഇതോടെ റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റ നീക്കത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK