പറവൂരിൽ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പിന് മദ്യക്കമ്പനിയുടെയും ഖനി മുതലാളിമാരുടെയും പണമെത്തി: കെ.എം. സച്ചിൻദേവ്

പറവൂരിൽ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പിന് മദ്യക്കമ്പനിയുടെയും ഖനി മുതലാളിമാരുടെയും പണമെത്തി: കെ.എം. സച്ചിൻദേവ്
പറവൂരിൽ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പിന് മദ്യക്കമ്പനിയുടെയും ഖനി മുതലാളിമാരുടെയും പണമെത്തി: കെ.എം. സച്ചിൻദേവ്
Share  
എഴുത്ത്

News desk

2026 Jun 25, 09:15 AM
SAMUDRA
r

കോഴിക്കോട്: പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മദ്യക്കമ്പനിയായ ബെക്കാഡിയുടെയും കർണാടകയിലെ ഖനി മുതലാളിമാരുടെയും പണം എത്തിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. സച്ചിൻദേവ് ആരോപിച്ചു. വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ആദായനികുതി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്റ് കെ. അരുൺ അധ്യക്ഷത വഹിച്ച സമരത്തിൽ സംസ്ഥാനകമ്മിറ്റി അംഗം കെ. ഷഫീഖ്, കെ.എം. നിനു, എം.കെ. നികേഷ് എന്നിവരും സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK