പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
Share  
എഴുത്ത്

News desk

2026 Jun 24, 02:26 PM
SAMUDRA
r

തിരുവനന്തപുരം: വാഹനങ്ങളിലെ മോഡിഫിക്കേഷനുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണർ നേതൃത്വം നൽകുന്ന സമിതിയിൽ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും സമിതിയുടെ പഠനം. നിശ്ചിത ഫീസ് അടച്ച് നിയമപരമായി നടത്താൻ കഴിയുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും.


​വാഹനങ്ങളിലെ സ്റ്റിക്കർ ഒട്ടിക്കൽ, നിറം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമിതിയുടെ പരിശോധനയിൽ വരും. ജൂലൈ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന സമിതിയോട് 100 ദിവസത്തിനകം ആദ്യ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെയും ഈ സമിതിയിൽ ഉൾപ്പെടുത്തും.


​ഇതിനുപുറമെ, റോഡപകടങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നതിനായി 'പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി' എന്ന പേരിൽ മറ്റൊരു വിദഗ്ധ സമിതിയെക്കൂടി രൂപീകരിക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ നിർദേശം നൽകി. അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ സമിതി രൂപീകരിക്കുന്നത്. എം.വി.ഡി, പൊലീസ്, പി.ഡബ്ല്യുഡി, കെ.എസ്.ഇ.ബി എന്നിവയ്ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഇതിന്റെ ഭാഗമാകും. റോഡിന്റെ തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് പി.ഡബ്ല്യുഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നതുൾപ്പെടെ, അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. നിലവിൽ ഇത്തരമൊരു സമിതി രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവും നിലനിൽക്കുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r