കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി. തമിഴ്‌നാട് ചിദംബരം സ്വദേശിയായ നടേശന്റെ (72) മൃതദേഹമാണ് പൊലീസ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടുനൽകാത്തത്. പൊലീസിന്റെ അധികാരപരിധിയെ കുറിച്ചുള്ള തർക്കമാണ് നിലവിൽ നടേശന്റെ കുടുംബത്തെ വലയ്ക്കുന്നത്.
ദീർഘകാലമായി കോട്ടയ്ക്കലിൽ താമസിച്ചുവരികയായിരുന്ന നടേശനെ മരിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കഴിഞ്ഞ ദിവസം ഇദ്ദേഹം മരണപ്പെട്ടതോടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയെങ്കിലും ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസിന്റെ അനുമതി പത്രം വേണമെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു.
തുടർന്ന് ബന്ധുക്കൾ കോട്ടയ്ക്കൽ പൊലീസിനെ സമീപിച്ചപ്പോൾ, തിരൂരങ്ങാടി പൊലീസാണ് അനുമതി നൽകേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ തിരൂരങ്ങാടി സ്റ്റേഷനിലെത്തിയപ്പോൾ കോട്ടയ്ക്കൽ പൊലീസാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന നിലപാടിലായിരുന്നു അവർ. സ്റ്റേഷനുകൾ മാറിമാറി ഒഴിഞ്ഞുമാറുന്നതോടെ എവിടെ നിന്നാണ് അനുമതി ലഭിക്കുകയെന്ന ആശങ്കയിലാണ് ബന്ധുക്കളും ഇവരെ സഹായിക്കാനെത്തിയ ആംബുലൻസ് ഡ്രൈവറും. അതേസമയം, സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് കോട്ടയ്ക്കൽ പൊലീസുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















