ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ കേരളത്തിനായി യുവാക്കളുടെ സ്നേഹയാത്ര തുടങ്ങി

ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ കേരളത്തിനായി യുവാക്കളുടെ സ്നേഹയാത്ര തുടങ്ങി
ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ കേരളത്തിനായി യുവാക്കളുടെ സ്നേഹയാത്ര തുടങ്ങി
Share  
എഴുത്ത്

News desk

2026 Jun 24, 09:35 AM
SAMUDRA
r

പാറക്കടവ്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 'ലഹരി വിരുദ്ധ കേരളത്തിനായി കൈകോർക്കാം' എന്ന മുദ്രാവാക്യവുമായി നാദാപുരത്തെ യുവാക്കളുടെ കേരള യാത്രയ്ക്ക് തുടക്കമായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ച അഞ്ച് വാഹനങ്ങളിലായി നാദാപുരത്തുനിന്നുള്ള 20 ചെറുപ്പക്കാരാണ് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഈ യാത്ര ആരംഭിച്ചിരിക്കുന്നത്.


​കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര ഈ മാസം 30-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ വിവിധ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ലഘുലേഖാ വിതരണം, മോട്ടിവേഷൻ ക്ലാസുകൾ, കലാപരിപാടികൾ എന്നിവയും ഇവർ സംഘടിപ്പിക്കുന്നുണ്ട്.


​പ്രവാസി വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് തേർകണ്ടിയുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്. നാദാപുരത്ത് നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ. യാത്ര ഫ്ലാഗോഫ് ചെയ്തു.


​ചടങ്ങിൽ നാദാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ്, ലഹരിനിർമാർജന സമിതി ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എം.കെ. അഷ്റഫ്, സിറാജ് നാദാപുരം, കെ. ഇസ്‌മായിൽ, ഇസ്സു കുനിയിൽ, നൗഫൽ അത്തോളി, ടി.പി. അജാസ്, ടി.കെ. ഇജാസ്, സഫ്വാൻ, നിഹാൽ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r