ഖാദി എംപോറിയത്തിൽ ഞാറ്റുവേല മേള തുടങ്ങി; ഖാദി തുണിത്തരങ്ങൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ഖാദി എംപോറിയത്തിൽ ഞാറ്റുവേല മേള തുടങ്ങി; ഖാദി തുണിത്തരങ്ങൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട്
ഖാദി എംപോറിയത്തിൽ ഞാറ്റുവേല മേള തുടങ്ങി; ഖാദി തുണിത്തരങ്ങൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട്
Share  
എഴുത്ത്

News desk

2026 Jun 24, 09:33 AM
SAMUDRA
r

കോഴിക്കോട്: മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ ഞാറ്റുവേല മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലിമോഹൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ അവാർഡ് ജേതാവ് പി.എം. ജീജാഭായിയെ ആദരിച്ചു. ഖാദി ബോർഡ് സംഘം പ്രസിഡന്റ് കെ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ അനിതാ സജീവ്, ജേക്കബ് വടക്കഞ്ചേരി, പി.കെ. ബിദുൻ, പി.പി. മോഹനൻ, എം.കെ. ശ്യാംപ്രസാദ്, ടി. ഷൈജു, ഡോ. യു. അ എന്നിവർ സംസാരിച്ചു.


​വിവിധയിനം ഗുണമേന്മയുള്ള കാർഷിക തൈകൾ മേളയിൽ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കുരുമുളക് ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, കൈരളി എന്നിവയും കമുകിനങ്ങളിൽ ഇന്റർ മംഗള, മൊഹിത് നഗർ, കാസർകോടൻ എന്നിവയും ലഭ്യമാണ്. തെങ്ങിൻ തൈകളിൽ കുറ്റ്യാടി, ഗൗളി ഗാത്രം, 18-ാം പട്ട, ഗംഗാബോണ്ട എന്നിവയും മാവിനങ്ങളിൽ കാലാപാട്ടി, അൽഫോൺസ, മൽഗോവ തുടങ്ങിയവയും മേളയിലുണ്ട്.


​രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാവുന്നത്. മൺസൂൺ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും മേളയിൽ അനുവദിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിനാണ് ഞാറ്റുവേല മേള സമാപിക്കുക.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r