കണ്ണൂർ: അന്തരിച്ച മുൻ കണ്ണൂർ എഡിഎം (ADM) നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ആശ്രത നിയമന പദ്ധതി (സമാശ്വാസ തൊഴിൽദാന പദ്ധതി) പ്രകാരമാണ് നിരഞ്ജനാ നായർക്ക് നിയമനം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 'ഫുഡ് സേഫ്റ്റി ഓഫീസർ' തസ്തികയിലാണ് നിയമനം.
ആശ്രത നിയമനത്തിനുള്ള പൊതുവായ വരുമാന പരിധി മറികടന്ന്, പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഇളവുകൾ നൽകിയാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിരഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് ഫുഡ് സേഫ്റ്റി ഓഫീസർ തസ്തിക നിശ്ചയിച്ചത്. റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജീവൻ ബാബുവാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം സർക്കാരിന് മുന്നിൽ രണ്ട് പ്രധാന ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ (CBI) അന്വേഷണം വേണമെന്നതും മകൾക്ക് ആശ്രത നിയമനം നൽകണമെന്നതുമായിരുന്നു അത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജൂൺ ആദ്യവാരം ചേർന്ന മന്ത്രിസഭായോഗം സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാനും മകൾക്ക് ജോലി നൽകാനും തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














