തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ് വുമൺസിനും ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' പദ്ധതിക്കായി ലോഗോ ക്ഷണിച്ചു. ഏറ്റവും മികച്ച ലോഗോ തയ്യാറാക്കുന്നയാൾക്ക് 10,000 രൂപ സമ്മാനമായി നൽകും. സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതുമായിരിക്കണം ലോഗോ. ഡിസൈനുകൾ പൂർണ്ണമായും സ്വന്തം രൂപകൽപ്പനയായിരിക്കണമെന്നും പകർപ്പവകാശ ലംഘനങ്ങൾ ഉണ്ടാകരുതെന്നും കെഎസ്ആർടിസി നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ പൂർണ്ണമായ ഉപയോഗാവകാശം കെഎസ്ആർടിസിക്കായിരിക്കും.
കുറഞ്ഞത് 300 ഡി.പി.ഐ. റസലൂഷനിലും 6000 × 6000 പിക്സൽസ് സൈസിലുമുള്ള പി.എൻ.ജി, പി.എസ്.ഡി, പി.ഡി.എഫ്, സി.ഡി.ആർ അല്ലെങ്കിൽ വെക്ടർ ഫോർമാറ്റുകളിലുള്ള ഫയലുകളാണ് സമർപ്പിക്കേണ്ടത്. ലഭ്യമാണെങ്കിൽ എ.ഐ, ഇ.പി.എസ്, എസ്.വി.ജി ഫയലുകളും ഉൾപ്പെടുത്താം. ആർ.ജി.ബി കളർ മോഡിലുള്ള ഫയലുകളുടെ പരമാവധി വലുപ്പം 100 എം.ബി ആയിരിക്കണം. താല്പര്യമുള്ളവർ ജൂൺ 30-നകം priyadarshini@keralartc.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ലോഗോ അയക്കേണ്ടതാണ്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ പ്രത്യേക രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ഈ പദ്ധതി വഴി സൗജന്യമായി യാത്ര ചെയ്യാം. പദ്ധതി നിലവിൽ വരുന്നതോടെ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














