വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Share  
എഴുത്ത്

News desk

2026 Jun 23, 02:58 PM
r

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ശക്തമായി കണക്കിലെടുത്താണ് കോടതി നടപടി. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ജിതിന്റെ ഫോൺ, കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് (എഫ്.എസ്.എൽ.) അയക്കാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.).


​വിവാദമായ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയാണെന്നും തുടർന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴിയാണ് ഇത് പ്രചരിപ്പിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഈ ഗൂഢാലോചനയുടെ യഥാർത്ഥ ബുദ്ധികേന്ദ്രം ജിതിൻ മാത്രമല്ലെന്നും, സ്ക്രീൻഷോട്ട് നിർമാണത്തിലും പ്രചാരണത്തിലും മറ്റു ചിലരുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. സംശയിക്കുന്നുണ്ട്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.


​കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് ജിതിൻ തന്റെ ഫോൺ പൂർണമായും റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതായി ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവരങ്ങൾ വീണ്ടെടുക്കാൻ ഫോൺ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയക്കുന്നത്. നിലവിൽ കോടതിയുടെ കസ്റ്റഡിയിലുള്ള ഫോൺ തുടcheck-up നായി വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. പ്രതി വ്യക്തിഗത ചാറ്റുകൾ വഴിയും ഇരുനൂറോളം വാട്സാപ് ഗ്രൂപ്പുകൾ വഴിയും ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജിതിൻ ഭാസ്കർ ആദ്യം 'വടകര സ്ക്വാഡ്' എന്ന ഗ്രൂപ്പിലും, തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലുമാണ് ഇത് പ്രധാനമായും പങ്കുവെച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r