ഫ്രിഡ്ജിനടിയിലെ ടൈൽ ഇളകിയ നിലയിൽ, താഴെ രഹസ്യ അറ! മമ്പാട് കോളേജിനടുത്ത് 'ചെമ്പൻ നാണി'യുടെ വീട്ടിൽ പൊലീസെത്തി, കഞ്ചാവുമായി പിടിയിൽ

ഫ്രിഡ്ജിനടിയിലെ ടൈൽ ഇളകിയ നിലയിൽ, താഴെ രഹസ്യ അറ! മമ്പാട് കോളേജിനടുത്ത് 'ചെമ്പൻ നാണി'യുടെ വീട്ടിൽ പൊലീസെത്തി, കഞ്ചാവുമായി പിടിയിൽ
ഫ്രിഡ്ജിനടിയിലെ ടൈൽ ഇളകിയ നിലയിൽ, താഴെ രഹസ്യ അറ! മമ്പാട് കോളേജിനടുത്ത് 'ചെമ്പൻ നാണി'യുടെ വീട്ടിൽ പൊലീസെത്തി, കഞ്ചാവുമായി പിടിയിൽ
Share  
എഴുത്ത്

News desk

2026 Jun 23, 02:49 PM
r

മലപ്പുറം: വിൽപനക്കായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണിയെയാണ് (65) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈ. എസ്.പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ പ്രതി മുഹമ്മദ് കുട്ടിയുടെ മമ്പാട് പുളിക്കലോടിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. അടുക്കളയിൽ ഫ്രിഡ്ജിന് താഴെ തറയിൽ രഹസ്യ അറയുണ്ടാക്കി മുകളിൽ ടൈൽസ് പാകിയ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.


പൊലീസ് നടത്തിയ പരിസോധനയിൽ സംശയം തോന്നി ടൈൽസ് ഇളക്കിമാറ്റി നോക്കിയപ്പോഴാണ് രഹസ്യഅറ കണ്ടെത്തിയത്. മുമ്പ് നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ പ്രതി വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് നൽകുന്നുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


മുഹമ്മദ് കുട്ടിയിൽ നിന്നും പിടികൂടിയ കഞ്ചാവിന് വിപണിയിൽ കാൽ ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ ബി.എസ്. ബിനു, സീനിയർ സി.പി.ഒ ലിജു ജോർജ്, സി.പി.ഒ അജീഷ്, പി.വി. സുനില, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r