കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
മണ്ണ് കയറ്റി അമിതവേഗതയിലെത്തിയ ലോറി, കവലയിലെ വളവ് തിരിഞ്ഞുവന്ന ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റി ബസ് കാത്തുനിൽക്കുകയായിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടസമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന എട്ട് പേരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളായിരുന്നു. ലോറി ഇടിച്ചുകയറിയതോടെ വാഹനവും അതിലുണ്ടായിരുന്ന മണ്ണും ആളുകളുടെ മേലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലും തകർന്നു വീണു.
ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് മണ്ണുമാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മണ്ണിനടിയിൽപ്പെട്ട മുഴുവൻ പേരെയും പുറത്തെടുത്തിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് വലിയ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














