വന്യമൃഗശല്യം: പ്രശ്നങ്ങൾ പരിശോധിക്കാൻ വനം മന്ത്രി റാന്നിയിലെത്തും

വന്യമൃഗശല്യം: പ്രശ്നങ്ങൾ പരിശോധിക്കാൻ വനം മന്ത്രി റാന്നിയിലെത്തും
വന്യമൃഗശല്യം: പ്രശ്നങ്ങൾ പരിശോധിക്കാൻ വനം മന്ത്രി റാന്നിയിലെത്തും
Share  
എഴുത്ത്

News desk

2026 Jun 23, 09:22 AM
r

റാന്നി: മേഖലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ റാന്നി സന്ദർശിക്കും. വടശ്ശേരിക്കര ഉൾപ്പെടെയുള്ള ജനവാസമേഖലകളിൽ കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും സൃഷ്ടിക്കുന്ന ഭീതിയും കൃഷിനാശവും ചൂണ്ടിക്കാട്ടി അഡ്വ. പഴകുളം മധു എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനാണ് മന്ത്രി ഇക്കാര്യം ഉറപ്പുനൽകിയത്. വരും ദിവസങ്ങളിൽ തന്നെ നേരിട്ടെത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു.


​വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കാനും അവ കർഷകരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ സംരക്ഷിക്കാനുമുള്ള പുതിയ നയം സർക്കാർ ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള പ്രത്യേക പദ്ധതി നിലവിലുണ്ട്. ജൂൺ 15-ന് ശേഷം 225 പന്നികളെ കൊന്നിട്ടുണ്ടെന്നും, ഷൂട്ടർമാരില്ലെന്ന പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടശ്ശേരിക്കരയിൽ പകൽപോലും കാട്ടാനകൾ ഇറങ്ങുന്നതിനാൽ നൂറോളം കുടുംബങ്ങൾ മാറിത്താമസിച്ചതായും, ഫെൻസിങ് തകർന്നത് പരിഹരിക്കണമെന്നും വനാതിർത്തികളിൽ ട്രഞ്ച് കുഴിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു.


​എട്ട് മാസത്തിലേറെയായി വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞദിവസങ്ങളിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കാലങ്ങളായുള്ള തങ്ങളുടെ ദുരിതത്തിന് വനം മന്ത്രിയുടെ സന്ദർശനത്തോടെ ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r