കൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണത്തിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന രണ്ട് ദിവസത്തെ ഭൗതികപരിശോധനയ്ക്ക് ജില്ലയിൽ തുടക്കമായി. കൊല്ലം മുതൽ അഴിക്കൽ വരെയുള്ള 45 കടവുകളിൽ നങ്കൂരമിട്ടിരിക്കുന്ന ട്രോളർ ബോട്ടുകൾ, താങ്ങുവള്ളങ്ങൾ, യന്ത്രവത്കൃത യാനങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ട്രോളിങ് നിരോധന കാലയളവിൽ യാനങ്ങളുടെ വിവരങ്ങൾ പുതുക്കണമെന്ന കേന്ദ്ര മത്സ്യബന്ധന മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരമാണ് ഈ നടപടി. പരിശോധനയ്ക്ക് ശേഷം വിവരങ്ങൾ പോർട്ടലിൽ പുതുക്കി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
ജില്ലയിലെ 140 ഫിഷറീസ് ഉദ്യോഗസ്ഥർ 61 ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവരശേഖരണം നടത്തുന്നത്. യാനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയ്ക്കൊപ്പം സർക്കാർ നിർദേശിച്ച നീല, ഓറഞ്ച് നിറങ്ങളുടെ കളർ കോഡ് പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുകയും പരിശോധന പൂർത്തിയാക്കിയ യാനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിക്കുകയും ചെയ്യും. സംസ്ഥാനത്തെയും ഇതരസംസ്ഥാനങ്ങളിലെയും യാനങ്ങൾ വേർതിരിച്ചറിയാൻ ഇത് സഹായിക്കും. കൊല്ലം ജില്ലയിലെ ഈ പ്രവർത്തനങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീദിവ്യാ റാണിയും നോഡൽ ഓഫീസർമാരും നേതൃത്വം നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














