പഴയ തട്ടിപ്പുകളൊന്നും വിലപ്പോവില്ല; ജൂലൈ 1 മുതല്‍ കനത്ത പിഴകളുമായി റെയില്‍വേയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

പഴയ തട്ടിപ്പുകളൊന്നും വിലപ്പോവില്ല; ജൂലൈ 1 മുതല്‍ കനത്ത പിഴകളുമായി റെയില്‍വേയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
പഴയ തട്ടിപ്പുകളൊന്നും വിലപ്പോവില്ല; ജൂലൈ 1 മുതല്‍ കനത്ത പിഴകളുമായി റെയില്‍വേയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
Share  
എഴുത്ത്

News desk

2026 Jun 22, 08:59 PM
r

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമായി റെയിവേ നിയമങ്ങൾ കർശനമാക്കുന്നു. ജൂൺ 20 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന 'ജൻ വിശ്വാസ് ആക്ട് 2026' പ്രകാരം റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക 500 രൂപയിൽ നിന്ന് 2500 രൂപയായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഈ പുതിയ ഭേദഗതികൾ പ്രത്യേക വിജ്ഞാപനത്തിലൂടെ ജൂലൈ 1 മുതൽ പൂർണ്ണതോതിൽ നടപ്പിലാക്കുമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകളെയും അറിയിച്ചു. പുതിയ നിയമപ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരിൽ നിന്നും ഈടാക്കുന്ന കുറഞ്ഞ പിഴത്തുക 250 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു; തുക ഒടുക്കാത്ത പക്ഷം കേസ് കോടതിയിലേക്ക് റഫർ ചെയ്യും. മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്താൽ ടിക്കറ്റ് കണ്ടുകെട്ടുന്നതിനൊപ്പം യാത്രാക്കൂലിയും അധിക ചാർജും ഈടാക്കും.


​റെയിൽവേ പരിസരങ്ങളിലെ അനധികൃത കച്ചവടത്തിനും ഭിക്ഷാടനത്തിനും 2,000 രൂപ പിഴ ചുമത്താനും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, മദ്യപിച്ച് ബഹളമുണ്ടാക്കുക എന്നിവയ്ക്ക് 1,000 രൂപ പിഴ ചുമത്തുകയും ഇവരെ ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ പുറത്താക്കുകയും ചെയ്യാം. സ്ത്രീകൾക്കായി നീക്കിവച്ചിട്ടുള്ള കോച്ചുകളിലോ സീറ്റുകളിലോ പുരുഷന്മാർ യാത്ര ചെയ്താൽ 2,500 രൂപ പിഴ ഈടാക്കാനും അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടാനും റെയിൽവേ ജീവനക്കാർക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതിനായി രാത്രികാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും ആർ.പി.എഫും ടി.ടി.ഇമാരും ലേഡീസ് കോച്ചുകളിൽ പ്രത്യേക പരിശോധന നടത്തും.


​ട്രെയിനുകളിൽ നിരോധിതമോ അപകടകരമോ ആയ വസ്തുക്കൾ കൊണ്ടുപോയാൽ കുറഞ്ഞത് 10,000 രൂപയും, പാസഞ്ചർ ഏരിയകളിൽ അതിക്രമിച്ചു കയറിയാൽ 500 രൂപയും പിഴയൊടുക്കേണ്ടി വരും. അനധികൃത കച്ചവടക്കാരെയും നിയമലംഘകരെയും റെയിൽവേ ജീവനക്കാർക്ക് നേരിട്ട് നീക്കം ചെയ്യാം. റെയിൽവേയുടെ ഈ പുതിയ കർശന നിയമങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക അനൗൺസ്മെന്റുകളും അറിയിപ്പുകളും നൽകാനും റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r