“ഇത് ഭക്ഷ്യസ്ഥാപനമോ, ഈച്ചകളുടെ മീറ്റ്-അപ്പോ?”; നാദാപുരത്തെ ഹോട്ടൽ പരിശോധനയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ

“ഇത് ഭക്ഷ്യസ്ഥാപനമോ, ഈച്ചകളുടെ മീറ്റ്-അപ്പോ?”; നാദാപുരത്തെ ഹോട്ടൽ പരിശോധനയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ
“ഇത് ഭക്ഷ്യസ്ഥാപനമോ, ഈച്ചകളുടെ മീറ്റ്-അപ്പോ?”; നാദാപുരത്തെ ഹോട്ടൽ പരിശോധനയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ
Share  
എഴുത്ത്

News desk

2026 Jun 22, 03:14 PM
r

നാദാപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിലും പരിസരപ്രദേശങ്ങളിലും നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ ലംഘനങ്ങളെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ ഡോ. അനുശ്രീ. പരിശോധനയിൽ കണ്ട ഞെട്ടിക്കുന്നതും നിരാശാജനകവുമായ കാഴ്ചകൾ അല്പം തമാശ കലർത്തിയും എന്നാൽ ഏറെ ഗൗരവത്തോടെയും അവർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളുമായി പങ്കുവെച്ചു. കാലാവധി കഴിഞ്ഞതുൾപ്പെടെ 36 കിലോയോളം ഫ്രോസൺ ചിക്കനാണ് പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.


അസിസ്റ്റന്റ് ഫുഡ് കമ്മീഷണറുടെ കുറിപ്പിലെ പ്രധാന വിവരങ്ങൾ:


1. ഈച്ചകളുടെ ‘മീറ്റ് അപ്പ്’!ഒരു സ്ഥാപനത്തിൽ പരിശോധനയ്ക്ക് കയറിയപ്പോൾ "ഇത് ഭക്ഷ്യസ്ഥാപനമോ, അതോ ഈച്ചകളുടെ മീറ്റ്-അപ്പോ?" എന്ന് തോന്നിപ്പോകുന്ന അവസ്ഥയായിരുന്നുവെന്ന് ഡോ. അനുശ്രീ കുറിച്ചു. മഴക്കാലമായതിനാൽ ഈച്ചകൾ കൂടുമെന്നത് സ്വാഭാവികമാണെന്ന വ്യാപാരികളുടെ മറുപടി അംഗീകരിക്കാനാകില്ല. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളും പെസ്റ്റ് മാനേജ്മെന്റ് രീതികളും ഉറപ്പാക്കിയില്ലെങ്കിൽ കടകൾ അടപ്പിക്കേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി.


2. മസാലയോ അതോ പെയിന്റോ?ചില ഹോട്ടലുകളിൽ പാകം ചെയ്ത ചിക്കനിൽ അമിതമായി കൃത്രിമ നിറങ്ങൾ (സിന്തറ്റിക് കളറുകൾ) ചേർത്തതായി കണ്ടെത്തി. കണ്ടാൽ മസാലയാണോ അതോ പെയിന്റ് ഷേഡ് കാർഡാണോ എന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു ഇതിന്റെ ഉപയോഗം. ശരീരത്തിന് മാരകമായ ഇത്തരം കൃത്രിമ നിറങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഇതോടൊപ്പം, പലതവണ ഉപയോഗിച്ച് കരിഞ്ഞ എണ്ണയും പിടിച്ചെടുത്തു. സിന്തറ്റിക് നിറങ്ങൾ ചേർത്ത ഭക്ഷണം വീണ്ടും വീണ്ടും ഒരേ എണ്ണയിൽ പൊരിച്ചെടുത്തതോടെ എണ്ണയുടെ നിറം ചുവന്ന പെയിന്റ് പോലെ മാറിയ അവസ്ഥയിലായിരുന്നു.


3. കാലാവധി കഴിഞ്ഞ ഫ്രോസൺ ചിക്കൻഫ്രോസൺ ചിക്കൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണെങ്കിലും അത് താപനിലയിൽ കൃത്യമായി സൂക്ഷിക്കണം. എന്നാൽ കല്ലാച്ചിയിലെ പരിശോധനയിൽ കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതും കൃത്യമായ കാലാവധി കഴിഞ്ഞതുമായ ഫ്രോസൺ ചിക്കൻ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ഒരു സ്ഥാപനത്തിൽ നിന്ന് മാത്രം 36 കിലോഗ്രാം ചിക്കൻ പിടിച്ചെടുത്ത് നശിപ്പിച്ചു.കർശന നടപടി; ടോൾ ഫ്രീ നമ്പറും പുറത്തുവിട്ടുഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.


വ്യാപാരികൾക്കുള്ള ഇന്നത്തെ മുന്നറിയിപ്പ് നാളത്തെ കർശന നടപടിയുടെ തുടക്കമാണെന്നും അവർ ഓർമ്മിപ്പിച്ചു.പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാനായി 1800 425 1125 എന്ന ഫുഡ് സേഫ്റ്റി ടോൾ-ഫ്രീ നമ്പരും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r