തിരുവനന്തപുരം: കൊതുകുകളുടെ ഉറവിടനശീകരണത്തിലൂടെ പകർച്ചവ്യാധികൾ തടയുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 'ഡ്രൈ ഡേ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. കൊതുകിന്റെ പ്രജനനം തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഈ പദ്ധതി വലിയ രീതിയിൽ സഹായമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തി എല്ലാ ദിവസവും വൃത്തിയാക്കാൻ പൊതുജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകൾ സന്ദർശിക്കുകയും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
എല്ലാ ആഴ്ചയിലും വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്നുദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുന്നത്. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലുമാണ് ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ചടങ്ങിൽ പൊതുജനാരോഗ്യം അഡീഷണൽ ഡയറക്‌ടർ കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ അർണോൾഡ് ദീപക്, അഡീഷണൽ ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














