അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യാ ടൂറിസത്തിന്റെ കേരള സംസ്ഥാനതല പരിപാടി സർഗാലയയിൽ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യാ ടൂറിസത്തിന്റെ കേരള സംസ്ഥാനതല പരിപാടി സർഗാലയയിൽ സംഘടിപ്പിച്ചു
അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യാ ടൂറിസത്തിന്റെ കേരള സംസ്ഥാനതല പരിപാടി സർഗാലയയിൽ സംഘടിപ്പിച്ചു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 21, 05:33 PM
r
MN

വടകര/പയ്യോളി: ഇന്ത്യാ ടൂറിസം കൊച്ചിയും ഇരിങ്ങലിലെ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച 2026ലെ അന്താരാഷ്ട്ര യോഗ ദിന കേരള സംസ്ഥാനതല പരിപാടി സർഗാലയയിലെ സ്വാതി തിരുനാൾ ഹാളിൽ പ്രൗഢമായി നടന്നു. മൂരാട് നദിയുടെ മനോഹരമായ തീരത്ത് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള ഇരുനൂറോളം പേർ പങ്കെടുത്തു.

എല്ലാ പ്രായക്കാർക്കും ശാരീരിക ക്ഷേമം, മാനസിക പ്രതിരോധശേഷി, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന "ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ" എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന തീം മുൻനിർത്തിയായിരുന്നു പരിപാടി.


capture_1782043256

പ്രൗഢമായ ഉദ്ഘാടനം

ഞായറാഴ്ച രാവിലെ 6:30ന് ആരംഭിച്ച യോഗ ദിന പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീമതി മാളവിക ജി. നായർ, IAS ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ശ്രീമതി. സാഹിറ എൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യാ ടൂറിസം കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ എം. നരേന്ദ്രൻ, സർഗാലയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. രാജേഷ് ടി.കെ. എന്നിവർ വിശിഷ്ടാതിഥി കളായി.

പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. കെ.ടി. സിന്ധു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കുഞ്ഞാമു പി., മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് ശ്രീ. സജീർ പടിക്കൽ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീ. നിധീഷ് പി.വി., ശ്രീമതി. നിഷ ഗിരീഷ് എന്നിവരും പ്രശസ്ത കളരി ഇൻസ്ട്രക്ടർ ശ്രീ. മുഹമ്മദ് ഗുരുക്കൾ, ശ്രീമതി. മിനി.പി.എസ് നായർ, പ്രമുഖ ടൂറിസം സംരംഭകൻ ശ്രീ. ബഷീർ ബഡയക്കണ്ടി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ശ്രദ്ധേയമായി യോഗ ഡെമോൺസ്‌ട്രേഷനും നൃത്തവും

ശ്രീമതി സുമ സി.ആറിന്റെ നേതൃത്വത്തിൽ യോഗ്യതയുള്ള യോഗ പരിശീലകർ അണിനിരന്ന കൂട്ട യോഗ പ്രദർശനം (Yoga Demonstration) പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ദൈനംദിന ജീവിതത്തിൽ യോഗയെ ഒരു ശീലമാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സെഷൻ. തുടന്ന് വടകര അമൃത പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ യോഗ ഇൻസ്ട്രക്ടർ ശ്രീമതി. ഷർബിന പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച യോഗാധിഷ്ഠിത നൃത്തപരിപാടിയും കാണികളുടെ കൈയടി നേടി.

സർഗാലയയുടെ വികസനക്കുതിപ്പ്

മലബാർ മേഖലയിലെ സമ്പന്നമായ കലയും പൈതൃകവും വിളിച്ചോതുന്ന മുൻനിര സാംസ്കാരിക ടൂറിസം കേന്ദ്രമായ സർഗാലയയുടെ പ്രാധാന്യം കേന്ദ്ര ടൂറിസം മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

a

"ഗ്ലോബൽ ഗേറ്റ്‌വേ ടു മലബാഴ്‌സ് കൾച്ചറൽ ക്രൂസിബിൾ അറ്റ് സർഗാലയ" എന്ന പദ്ധതിക്കായി കേന്ദ്ര ഗവൺമെന്റ് 2025-ൽ ₹95.34 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം നവംബറോടെ പൂർത്തിയാകുന്ന ഈ വൻകിട പദ്ധതിയിലൂടെ സർഗാലയയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തമാകുകയും, മലബാറിന്റെ സാംസ്കാരിക കവാടമായി ഇത് മാറുകയും ചെയ്യും.

വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ, ടൂറിസം രംഗത്തെ പ്രമുഖർ, നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ക്രീഡാ ഫീമെയ്ൽ ഫിറ്റ്നസ് സെന്റർ അംഗങ്ങൾ എന്നിവരടക്കം ഇരുന്നൂറോളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് 2026ലെ അന്താരാഷ്ട്ര യോഗ ദിനാചരണം അർത്ഥവത്തായ ഒന്നായി മാറി.

mannan-anjali-advt
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r