ഡ്രൈവ് ഇൻ ബീച്ചിൽ സഞ്ചാരികളുടെ പ്രവാഹം: സുരക്ഷാ മുൻകരുതലുകളും ട്രാഫിക് നിയന്ത്രണവും ശക്തമാക്കണമെന്ന് ആവശ്യം

ഡ്രൈവ് ഇൻ ബീച്ചിൽ സഞ്ചാരികളുടെ പ്രവാഹം: സുരക്ഷാ മുൻകരുതലുകളും ട്രാഫിക് നിയന്ത്രണവും ശക്തമാക്കണമെന്ന് ആവശ്യം
ഡ്രൈവ് ഇൻ ബീച്ചിൽ സഞ്ചാരികളുടെ പ്രവാഹം: സുരക്ഷാ മുൻകരുതലുകളും ട്രാഫിക് നിയന്ത്രണവും ശക്തമാക്കണമെന്ന് ആവശ്യം
Share  
എഴുത്ത്

News desk

2026 Jun 21, 07:41 AM
r
MN

എടക്കാട്: ഏഷ്യയിലെ പ്രശസ്തമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. കഴിഞ്ഞ ഒരു മാസത്തോളമായി ബീച്ചിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകർ ഉൾപ്പെടെ നിലവിൽ ബീച്ചിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.


​സഞ്ചാരികൾ സ്വന്തം വാഹനങ്ങളിലും ടൂറിസ്റ്റ് ബസുകളിലുമായി എത്തുന്നതോടെ എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മുഴപ്പിലങ്ങാട് കുളം ബസാർ, എടക്കാട് ബസാർ എന്നിവിടങ്ങളിൽ നിന്ന് ബീച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലും ബീച്ച് റോഡുകളിലും കുരുക്ക് രൂക്ഷമാണ്. ഇതിനിടയിൽ ബീച്ച് റോഡിലെ രണ്ട് റെയിൽവേ ഗേറ്റുകളും അടയ്ക്കുന്നതോടെ ദേശീയപാതയുടെ സർവീസ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയാണ്. ഇത് തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ യാത്രയെയും സാരമായി ബാധിക്കുന്നുണ്ട്.


​തിരക്കേറുമ്പോഴും ബീച്ചിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കടലിന്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാതെയാണ് പലരും വെള്ളത്തിൽ ഇറങ്ങുന്നത്. ചില സമയങ്ങളിൽ കടലിൽ ശക്തമായ ചുഴി രൂപപ്പെടാറുണ്ടെന്നും, ആഴമുള്ള ഭാഗങ്ങളിലേക്ക് പോയി കുളിക്കുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബീച്ചിൽ ആവശ്യമായ അപകട മുന്നറിയിപ്പ് ബോർഡുകളില്ലെന്ന പരാതി ശക്തമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ധാരാളമായി എത്തുന്നതിനാൽ മറ്റ് ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ കൂടി അടിയന്തരമായി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r