രാമനാട്ടുകര: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ നിരന്തരമായ വിലവർധനവിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി റീത്തുവെച്ചുകൊണ്ടായിരുന്നു രാമനാട്ടുകരയിൽ പ്രതിഷേധ പരിപാടി അരങ്ങേറിയത്.
പ്രതിഷേധ സമരം കെ.എസ്.കെ.ടി.യു. ഫറോക്ക് ഏരിയാ സെക്രട്ടറി കെ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി. ലിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ സബ് കമ്മിറ്റി കൺവീനർ എം.കെ. ബിൻഷ, സി.പി.എം. രാമനാട്ടുകര ലോക്കൽ സെക്രട്ടറി പി. ദിലീപ് കുമാർ, കെ.എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















