ഫറോക്ക്: നിപ, ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ ഫറോക്ക് നഗരസഭയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എം. രാജന്റെ നേതൃത്വത്തിലായിരുന്നു ഈ അടിയന്തര നടപടി. പരിശോധനയിൽ ലൈസൻസ് ഇല്ലാത്തതും തീർത്തും വൃത്തിഹീനവുമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ ഒട്ടേറെ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പരിശോധനാ സംഘത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീജ പി. വത്സൻ, പി.എം. സുമ, ഐഷ ബീവി, സി. സുബിൽ, കണ്ടിൻജന്റ് വർക്കർമാരായ ഇ.ടി. മഹേഷ്, എം. അബ്ദുൾ ജലീൽ തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















