പൊയിൽക്കാവ് കൊലപാതകം: ഒളിവിൽ പോയ ഭർത്താവ് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ പോലീസ് പിടിയിൽ

പൊയിൽക്കാവ്  കൊലപാതകം: ഒളിവിൽ പോയ ഭർത്താവ് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ പോലീസ് പിടിയിൽ
പൊയിൽക്കാവ് കൊലപാതകം: ഒളിവിൽ പോയ ഭർത്താവ് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ പോലീസ് പിടിയിൽ
Share  
എഴുത്ത്

News desk

2026 Jun 21, 07:34 AM
r
MN

കോഴിക്കോട്: പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിൽ. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ചോദിച്ചറിയുന്നത്.


പൊയീൽക്കാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധ(58)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


ഷെഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണൻ ഒളിവിൽപോയി. പ്രതിയെ പിടികുടുന്നതിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r