കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തതായി എസ്‌.ഐ.ടി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തതായി എസ്‌.ഐ.ടി
കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തതായി എസ്‌.ഐ.ടി
Share  
എഴുത്ത്

News desk

2026 Jun 21, 07:33 AM
r
MN

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിർ പ്രതി ജിതിൻ ഭാസ്‌കറിനെ കോടതി റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ജിതിൻ ഭാസ്‌കറിനെ റിമാൻഡ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. സ്‌ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്‌കർ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ശേഷം സ്‌ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നും എസ്‌ഐടി വിശദീകരിക്കുന്നു.


കഴിഞ്ഞ അഞ്ച് ദിവസം ജിതിൻ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതി ഫോൺ റീസെറ്റ് ചെയ്തു എന്നും ഇതോടെ തെളിവുകൾ നഷ്ടപ്പെട്ടു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ സ്‌റ്റേറ്റ് ഫോറൻസിക് ലാബിലേക്കയക്കാനാണ് എസ്‌ഐടി നീക്കം. നിലവിൽ ഫോൺ കോടതിയിലാണുള്ളത്. ഫോൺ തുടർ പരിശോധനയ്ക്കയക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.


അതേസമയം ജിതിൻ ഭാസ്‌കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽപേരെ ചോദ്യം ചെയ്യാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗത്തിൻ്റെ നീക്കം. സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.


ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വടകര എം പി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ ഇതിന് മറുപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി. ജിതിൻ ഭാസ്‌കറിന് ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീൻഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അറസ്റ്റിന് പിന്നിൽ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിർദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്‌ഐക്ക് മറുപടി നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r