ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; കുറഞ്ഞ നിരക്ക് 500 രൂപയാക്കാൻ റെയിൽവേ

ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; കുറഞ്ഞ നിരക്ക് 500 രൂപയാക്കാൻ റെയിൽവേ
ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; കുറഞ്ഞ നിരക്ക് 500 രൂപയാക്കാൻ റെയിൽവേ
Share  
എഴുത്ത്

News desk

2026 Jun 20, 09:08 PM
r
MN

തിരുവനന്തപുരം: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും ഈടാക്കുന്ന പിഴ തുക ഇരട്ടിയാക്കാൻ റെയിൽവേ ഒരുങ്ങുന്നു. നിലവിലുള്ള കുറഞ്ഞ പിഴയായ 250 രൂപ 500 രൂപയായി ഉയർത്താനാണ് റെയിൽവേയുടെ തീരുമാനം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ റെയിൽവേ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.


​വരുന്ന ജൂലൈ ഒന്ന് മുതൽ പുതിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ യഥാർത്ഥ യാത്രാനിരക്കിനൊപ്പം 500 രൂപ അധികമായി പിഴയൊടുക്കേണ്ടി വരും. ടിക്കറ്റില്ലാത്ത യാത്രയ്ക്ക് പുറമെ മറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴയും റെയിൽവേ കർശനമാക്കിയിട്ടുണ്ട്. വനിതാ കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് 500 രൂപ മുതൽ 2,500 രൂപ വരെ പിഴ ചുമത്തും.


​റെയിൽവേ പരിസരങ്ങളിൽ അനുമതിയില്ലാതെ കച്ചവടം നടത്തുന്നവർക്കും ഭിക്ഷാടനം നടത്തുന്നവർക്കും 2,000 രൂപ പിഴയും, കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയും ലഭിക്കും. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ മദ്യപിച്ച് യാത്രക്കാരെ ശല്യം ചെയ്യുന്നവർക്കും അസഭ്യം പറയുന്നവർക്കും 1,000 രൂപ വരെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാം. കൂടാതെ, ട്രെയിനുകളിൽ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവുമാണ് പുതിയ നിർദ്ദേശപ്രകാരമുള്ള ശിക്ഷ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r