മാനന്തവാടി: മാനവിക ഐക്യത്തെ നിലനിർത്താൻ വായന വിപുലമാക്കേണ്ടതുണ്ടെന്ന് പ്രമുഖ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വായനപക്ഷാചരണം ദ്വാരക ഗുരുകുലം കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളെപ്പോലെ വായനയെ ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു ജനവിഭാഗമില്ലെന്നും വായനപക്ഷാചരണം യഥാർത്ഥത്തിൽ സ്നേഹത്തിന്റെ ആഘോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എസ്. സത്യവതി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, ഗ്രന്ഥശാലാ പ്രവർത്തകൻ ഷാജൻ ജോസ്, ഡബ്ല്യു.എൽ.എഫ്. ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















