ബേപ്പൂർ: കേരള ബജറ്റ് സംസ്ഥാന ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷാനിർഭരവും ഗുണാത്മകവുമാണെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ ബേപ്പൂർ തുറമുഖത്ത് സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് കെ. ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ബാലകൃഷ്‌ണൻ, സംസ്ഥാന കൗൺസിൽ അംഗം എം.വി. ബഷീർ, മനോജ് പുളിക്കൽ, കെ. ബിജു തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















