മുക്കം: രണ്ടാംഘട്ട നഗരസൗന്ദര്യ വത്കരണ പ്രവൃത്തികളുടെ ഭാഗമായി പുതിയ സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചതോടെ മുക്കം പഴയ ബസ് സ്റ്റാൻഡിൽ ബസുകളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. നേരത്തെ അരീക്കോട്, കൊടിയത്തൂർ ഭാഗങ്ങളിലേക്ക് യാത്രക്കാരെ കയറ്റാൻ പുതിയ സ്റ്റാൻഡിലേക്ക് പോയിരുന്ന ബസുകൾ കൂടി ഇപ്പോൾ പഴയ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് ഇവിടെ സ്ഥലം ഇല്ലാതായത്. സ്റ്റാൻഡിലേക്ക് കയറാനാകാതെ ബസുകളുടെ നിര റോഡിലേക്ക് നീളുന്നത് ആലിൻചുവട് ബസ് സ്റ്റാൻഡ് റോഡിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
മാർക്കറ്റ് - പുതിയ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റിങ് പ്രവൃത്തി പ്രമാണിച്ച് ജൂൺ ആറ് മുതലാണ് ഈ റോഡ് അടച്ചത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഒരേസമയം പഴയ സ്റ്റാൻഡിൽ കിടക്കുന്നതിനാൽ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബസുകൾ തിരഞ്ഞുപിടിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ശക്തമായ മഴ പെയ്താൽ ഈ ദുരിതം ഇരട്ടിയാകുമെന്നും ആക്ഷേപമുണ്ട്.
വ്യാപാരികളുടെ അഭ്യർഥന മാനിച്ച്, കേവലം നൂറുമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡിൽ രണ്ട് ഘട്ടങ്ങളിലായാണ് കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നത്. ഒന്നാംഘട്ട കോൺക്രീറ്റിങ് കഴിഞ്ഞ് 15 ദിവസം കഴിഞ്ഞേ അടുത്ത ഘട്ടം ആരംഭിക്കാനാകൂ എന്നതിനാൽ, റോഡ് പൂർണ്ണമായി തുറന്നുകൊടുക്കാൻ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. ബസുകൾ അധികസമയം നിർത്തിയിടുന്ന ഉച്ചസമയങ്ങളിലാണ് സ്റ്റാൻഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. തിരക്കിൽപ്പെട്ട് സമയത്തിന് പുറപ്പെടാൻ കഴിയാത്ത ബസുകൾ പിന്നീട് റോഡിൽ മത്സരയോട്ടം നടത്തുന്നത് പതിവാകുന്നതായും പരാതിയുയരുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















