കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കല്ലായി ഗവ. ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 'വൺ മില്യൺ തുഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനോടെയാണ് ക്യാമ്പസിൽ അരങ്ങേറിയത്. വിദ്യാർത്ഥികളെ ലഹരി എന്ന വിപത്തിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സാറ ജാഫർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ലഹരി വിരുദ്ധ സന്ദേശമുയർത്തി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് മൈതാനത്ത് ഒത്തുചേർന്നത്. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പെനാൽറ്റി ഷൂട്ടൗട്ട്, ഫ്രീ സ്റ്റൈൽ ഫുട്‌ബോൾ സ്‌കിൽസ് പ്രകടനം, ഫിഫ ഡാൻസ്, വേൾഡ് കപ്പ് ഫ്ളാഗ് റിവീൽ എന്നീ വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറി. ലഹരിമുക്ത ക്യാമ്പസ് എന്ന പ്രഖ്യാപനത്തോടെ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ബൈജു കാളക്കണ്ടി, പ്രശസ്ത ഫുട്‌ബോൾ കോച്ച് ശ്രീ ഉമ്മർ, പിടിഎ പ്രസിഡണ്ട് ശ്രീ റഷീദ് സി, പ്രിൻസിപ്പാൾ ശ്രീമതി ഷിജി, പ്രധാനധ്യാപകൻ ശ്രീ രാജു എം. എസ്.എസ്.ജി ചെയർമാൻ ശ്രീ അനീഷ്കുമാർ, എംപിടിഎ പ്രസിഡണ്ട് ശ്രീമതി സാബിറ എന്നിവരും മറ്റ് പിടിഎ, എംപിടിഎ ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















