അടിമുടി ദുരൂഹത, തൃപ്രയാറിൽ കാറിൻറെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത് വൻ കവർച്ച; തട്ടിയെടുത്തത് 16 ലക്ഷം

അടിമുടി ദുരൂഹത, തൃപ്രയാറിൽ കാറിൻറെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത് വൻ കവർച്ച; തട്ടിയെടുത്തത് 16 ലക്ഷം
അടിമുടി ദുരൂഹത, തൃപ്രയാറിൽ കാറിൻറെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത് വൻ കവർച്ച; തട്ടിയെടുത്തത് 16 ലക്ഷം
Share  
എഴുത്ത്

News desk

2026 Jun 20, 09:27 AM
r
MN

തൃശൂർ: കാറിൽ ഉണ്ടായിരുന്നവരെ മറ്റൊരു കാറിൽ എത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതി. തൃശൂരിലെ തൃപ്രയാറിലെ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. കാറിൻറെ ചില്ല് തകർത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പണം തട്ടിയതെന്ന് പരാതിക്കാർ പറഞ്ഞു. പാലക്കാട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി. പരാതിക്കാരിൽ നിന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചു. പരാതിക്കാർ തൃപ്രയാറിൽ എത്തിയത് എന്തിനാണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർ എന്തിനാണ് ഇത്രയും പണം കയ്യിൽ കൊണ്ടുവന്നതെന്നും പൊലീസ് അന്വേഷിക്കുന്നു.


അക്രമി സംഘം എത്തിയ ഇന്നോവയുടെ നമ്പർ അടക്കം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പരാതിക്കാർ പണവുമായി തൃപ്രയാർ എത്തുന്നത് പ്രദേശത്തെ ആർക്കെങ്കിലും അറിയാമായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r