കേരള ബജറ്റ് 2026: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
കേരള ബജറ്റ് 2026: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
Share  
എഴുത്ത്

News desk

2026 Jun 19, 11:41 AM
mannan
mn
r

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ധനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റ് (2026-2027) നിയമസഭയിൽ അവതരിപ്പിച്ചു. 2026 ജനുവരിയിൽ മുൻ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകൾ കാരണം സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് പുതുക്കിയ ബജറ്റിലുള്ളത്.


​സാമ്പത്തികവും വികസനവും


​2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 35,750 കോടി രൂപയിൽ നിന്നും 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.


​തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.


​തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 'സതേൺ കേരളാ ഇക്കണോമിക് കോറിഡോർ' സൃഷ്ടിക്കും.


​നിക്ഷേപകർക്കായി 'ഇൻവെസ്റ്റ് കേരളം സെൽ' എന്ന ഏകജാലക സംവിധാനവും സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോണുകളും നടപ്പാക്കും.


​10,000 പുതിയ എം.എസ്.എം.ഇ. സംരംഭങ്ങൾക്കായി കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീം രൂപീകരിക്കും.


ആരോഗ്യവും സാമൂഹിക ക്ഷേമവും


​എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി' നടപ്പിലാക്കും.


​മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, താലോലം, ക്യാൻസർ സുരക്ഷ, ആശ്വാസകിരണം പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും.


​ഗുരുതര രോഗബാധിതർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കുമായി 'വൺ കേരള കരുതൽ മിഷൻ' പ്ലാറ്റ്‌ഫോം സ്ഥാപിക്കും.


​ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും.


​ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പും ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറും നൽകും.


​വിദ്യാഭ്യാസവും തൊഴിലും


​ആഗോള തൊഴിൽ മാറ്റങ്ങൾ പഠിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കും.

​ക്യാമ്പസുകളിലെ റാഗിങ് തടയാൻ 'Sidharthan Student Distress App', 'Sidharthan Anti Ragging & Student Welfare Act' എന്നിവ നടപ്പാക്കും.


​വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ 'സെമസ്റ്റർ ഇൻ കേരള' പദ്ധതിയും ഉന്നത വിദ്യാഭ്യാസത്തിനായി 'കേരള നോളജ് വാലി'യും സ്ഥാപിക്കും.


​വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും.


​കൃഷിയും തീരദേശവും


​റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിച്ചു.

​മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തി; വനിതാ മത്സ്യ വ്യാപാരികൾക്ക് 'ഷീ സ്കൂട്ടറുകൾ' അനുവദിക്കും.


​എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും.


​വനിതാ കർഷക വികസനത്തിനായി 'കൃഷി സഖി' പദ്ധതി നടപ്പാക്കും.


​മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.


​പരിസ്ഥിതിയും ദുരന്തനിവാരണവും


​2050-ഓടെ കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും; ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ വികസിപ്പിക്കും.


​ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി 'വിലങ്ങാട് പാക്കേജ്' പ്രഖ്യാപിച്ചു.


​വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക പാക്കേജുകൾ ഊർജ്ജിതമാക്കും.


കല, സാംസ്‌കാരികം, കായികം


​കോഴിക്കോട്ട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും.


​കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കും; സിനിമയ്ക്ക് വ്യവസായ പദവി നൽകും.


​മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും.


​തൃശ്ശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിയും എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകവും നിർമ്മിക്കും.


​2036-ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് കായികതാരങ്ങളെ വാർത്തെടുക്കാൻ 'വിഷൻ 2036' നടപ്പിലാക്കും.


മറ്റു പ്രധാന പ്രഖ്യാപനങ്ങൾ


​സ്ത്രീ സുരക്ഷയ്ക്കായി 'മകൾക്കൊപ്പം' എന്ന പേരിൽ പുതിയ പദ്ധതി വരും.


​ലഹരിവസ്തുക്കൾ തിരിച്ചറിയാൻ എല്ലാ എക്സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ നൽകും; 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കും.


​ഗ്രാമസഭകളിൽ ജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.


​സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കാൻ നിക്ഷേപ ഗ്യാരന്റി സ്‌കീമിൽ മാറ്റങ്ങൾ വരുത്തും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m
r