ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Share  
എഴുത്ത്

News desk

2026 Jun 19, 09:07 AM
mannan
mn
r

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട കേസിൽ ഇരയായ യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പ്രതി വിനോദ് ബലാത്സംഗക്കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും, ഇൻക്വസ്റ്റ് നടപടികൾക്കിടെ യുവതിയുടെ ശരീരത്തിൽ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ അറിയിച്ചു.


​രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വാക്കുതർക്കത്തിനിടെ യുവതിയെ തള്ളിമാറ്റിയപ്പോൾ തല കല്ലിലിടിച്ച് വീഴുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് വിനോദ് യുവതിയെ അപായപ്പെടുത്തിയത്.


​യുവതി അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റിൽ വെച്ച് വനപാലകർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പത്തനംതിട്ട-ഗവി റൂട്ടിൽ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും വള്ളക്കടവ് ചെക്ക് പോസ്റ്റിൽ ബസ് തടഞ്ഞാൽ പിടികൂടാമെന്നുമുള്ള ദൃക്‌സാക്ഷിയുടെ കൃത്യമായ വിവരമാണ് കേസിൽ നിർണായക വഴിത്തിരിവായത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m
r