മാനന്തവാടി: വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ മാനന്തവാടി നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ഉച്ചയ്ക്ക് രണ്ടേകാൽ മുതൽ മൂന്ന് മണി വരെ നീണ്ടുനിന്ന, ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ നല്ല വെയിലായിരുന്നതിനാൽ കുടപോലും കരുതാതെ പുറത്തിറങ്ങിയ ജനങ്ങൾ പെട്ടെന്നുണ്ടായ മഴയിൽ വലഞ്ഞു. റോഡിൽനിന്ന് വെള്ളം കവിഞ്ഞൊഴുകി വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓവുചാലുകളിലൂടെ മഴവെള്ളം ഒലിച്ചുപോകാത്തതിനാലാണ് അത് റോഡിലേക്ക് പരന്നൊഴുകുന്നത്. ഓവുചാലുകളിലെ തടസ്സം നീക്കാനുള്ള മാൻഹോളുകൾ നിർമിക്കാതെ, എല്ലായിടത്തും സ്ലാബുകൾ ഇട്ടുമൂടിയതിനാൽ അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കുന്നില്ല. എൽ.എഫ്. യു.പി. സ്കൂൾ കവല, വള്ളിയൂർക്കാവ് റോഡ്, മാനന്തവാടി-മൈസൂരു റോഡ്, ക്ലബ്ബുകുന്ന് റോഡ് എന്നിവിടങ്ങളിലെല്ലാം റോഡിലൂടെയും നടപ്പാതകളിലൂടെയും വെള്ളം കരകവിഞ്ഞൊഴുകി.
റോഡരികിൽനിന്ന് താഴ്ന്നു പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് വ്യാപാരികൾക്ക് വലിയ സാമ്പത്തികനഷ്ടം സംഭവിച്ചിട്ടുണ്ട്. എൽ.എഫ്. യു.പി. സ്കൂൾ കവലയിലുള്ള കെട്ടിടത്തിന്റെ പിൻവശത്തെ സംരക്ഷണഭിത്തി തകരുകയും ലേഡീസ് ചോയ്സ്, റോയൽ ഏജൻസി, ആലുവ അടുപ്പ്, ഓസ്കാർ ഡ്രൈവിങ് സ്കൂൾ, സെനോരിറ്റ ബ്യൂട്ടിപാർലർ എന്നീ സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു. പകൽസമയത്തായതിനാൽ വിലപിടിപ്പുള്ള മെഷിനറികളും മറ്റ് ഉപകരണങ്ങളും യഥാസമയം മാറ്റാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















